بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ سَبِّحِ اسْمَ رَبِّكَ الْأَعْلَى
അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
سورة الأعلى
The Most High • 19节经文 • 麦加章
Translated by Cheriyamundam Abdul Hameed and Kunhi Mohammed Parappoor
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ سَبِّحِ اسْمَ رَبِّكَ الْأَعْلَى
അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.
الَّذِي خَلَقَ فَسَوَّىٰ
സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)
وَالَّذِي قَدَّرَ فَهَدَىٰ
വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,
وَالَّذِي أَخْرَجَ الْمَرْعَىٰ
മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
فَجَعَلَهُ غُثَاءً أَحْوَىٰ
എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)
سَنُقْرِئُكَ فَلَا تَنْسَىٰ
നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.
إِلَّا مَا شَاءَ اللَّهُ ۚ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَىٰ
അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു.
وَنُيَسِّرُكَ لِلْيُسْرَىٰ
കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്.
فَذَكِّرْ إِنْ نَفَعَتِ الذِّكْرَىٰ
അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക.
سَيَذَّكَّرُ مَنْ يَخْشَىٰ
ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്.
وَيَتَجَنَّبُهَا الْأَشْقَى
ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്.
الَّذِي يَصْلَى النَّارَ الْكُبْرَىٰ
വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍
ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَىٰ
പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല.
قَدْ أَفْلَحَ مَنْ تَزَكَّىٰ
തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു.
وَذَكَرَ اسْمَ رَبِّهِ فَصَلَّىٰ
തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)
بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا
പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.
وَالْآخِرَةُ خَيْرٌ وَأَبْقَىٰ
പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും.
إِنَّ هَٰذَا لَفِي الصُّحُفِ الْأُولَىٰ
തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്.
صُحُفِ إِبْرَاهِيمَ وَمُوسَىٰ
അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍.